കൊയിലാണ്ടി: നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും തെരുവ് വിളക്കുകൾ പരിപാലിക്കുന്നതിൽ മാസങ്ങളായി തുടരുന്ന നഗരസഭയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടി പ്രതിഷേധിച്ചു. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് മണ്ണെണ്ണ വിളക്കുകൾ കത്തിച്ച് അംഗങ്ങൾ പ്രതിഷേധിച്ചത്. വാർഷിക മെയിൻ്റനൻസ് കരാർ പ്രകാരമാണ് നഗരസഭ തെരുവ് വിളക്കുകൾ പരിപാലിക്കുന്നത്.
കേരള ഇലക്ട്രോണിക് ലിമിറ്റഡ് തെരുവ് വിളക്കുകളുടെ വാർഷിക കരാർ കാലാവധി 2024 മാർച്ചിൽ അവസാനിച്ചതാണ് തുടർന്ന്
2024 ഏപ്രിൽ യുണൈറ്റഡ് എമർജ്ജ് സിസ്റ്റം തിരുവനന്തപുരം എന്ന കമ്പനിക്കാണ് നഗരസഭ കരാർ നൽകിയത്.
ഈ കാലവധിക്കിടയിൽ 2024 ജൂലായ് 25 ന് ചേർന്ന കൗൺസിൽ യോഗം കരാർ കാലാവധി നീട്ടിനൽകി. മാസങ്ങളോളം നാടാകെ ഇരുട്ടിലായിട്ടും കരാർ കാലാവധി അവസാനിച്ചിട്ട് 2 മാസമായിട്ടും പുതിയ മെയിൻ്റനൻസ് കരാർ ഉണ്ടാക്കുവാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ഇതൊക്കെ നിലനിൽക്കെ വികസന ജാഥ നടത്തി പരിഹാസ്യരാവുകയാണ് ഭരണനേതൃത്വം. ഒരാഴ്ചക്കകം മുഴുവൻ വിളക്കുകളും കത്തിക്കാനുള്ള ശ്രമം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. വിളക്ക് കത്തിക്കൽ പ്രതിഷേധ സമരത്തിന് പി രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി,മനോജ് പയറ്റുവളപ്പിൽ,കെ എം നജീബ്,ജമാൽ മാസ്റ്റർ,രജീഷ് വെങ്ങളത്ത് കണ്ടി, എ അസീസ് മാസ്റ്റർ, കേളോത്ത് വൽസരാജ്,ഫാസിൽ പി പി, വി വി ഫക്രുദ്ധീൻ മാസ്റ്റർ,റഹ്മത്ത് കെ.ടി.വി, സുമതി കെ എം , ദൃശ്യ എം,ഷീബ അരീക്കൽ,ജിഷ പുതിയേടത്ത്
എന്നിവർ നേതൃത്വം നൽകി.
Latest from Local News
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന
കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് (76) അന്തരിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : വള്ളിക്കാട്ട് മംഗലത്തു വളപ്പിൽ
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്







