ഇടതുഭരണം മുങ്ങുന്ന കപ്പൽ: മുല്ലപ്പള്ളി രാമചന്ദ്രൻ

സംസ്ഥാനത്തെ ഇടതുഭരണം ഏത് നിമിഷവും മുങ്ങുന്ന കപ്പലാണ് എന്ന് മുഖ്യമന്ത്രി ആയ കപ്പിത്താനും സഹമന്ത്രിമാരും ഓർക്കുന്നത് നല്ലതാണ് എന്ന് മുൻ കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റും ഇരിങ്ങൽ പ്രദേശത്തെ കലാ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവും നടക സംവിധായകൻ, രചയിതാവ്, നാടകഗാന രചയിതാവ് എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പുന്നോളി കുഞ്ഞികൃഷ്ണൻ നായരുടെ ഒന്നാം ചരമ വാർഷികത്തിൽ പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്സ് എന്ന ആശയത്തെ പ്രതിഫലേച്ച കൂടാതെ നെഞ്ചേറ്റിയ കോൺഗ്രസ്സ് നേതാക്കളുടെ പട്ടികയിൽ മുൻ നിരക്കാരനായിരുന്നു പുന്നോളി കുഞ്ഞികൃഷ്ണൻ നായരെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ്‌ കെ.ടി വിനോദൻ അദ്ധ്യക്ഷനായിരുന്നു. കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി എം അഷ്‌റഫ്‌, പി ബാലകൃഷ്ണൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ പി രമേശൻ, ഇ ടി പദ്മനാഭൻ, മുജേഷ് ശാസ്ത്രി, പി എൻ അനിൽകുമാർ, ജയചന്ദ്രൻ തെക്കേ കുറ്റി, സബീഷ് കുന്നങ്ങോത്ത്, കെ ടി സിന്ധു, പുല്ലാരി പദ്മനാഭൻ, നടുക്കുടി പദ്മനാഭൻ ടി ഗിരീഷ് കുമാർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആധാർ ഇല്ലാതെ സൗജന്യ യുണിഫോമും പാഠപുസ്തകവും ലഭ്യമല്ല ; വി. ശിവൻകുട്ടി

Next Story

സിമൻ്റ് ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളി കുഴി മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

Latest from Local News

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമകേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമ കേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും വനം വന്യജീവി വകുപ്പ് മന്ത്രി എ

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുചുകുന്ന് ഭാസ്‌കരൻ്റെ  നവമാർക്‌സിയൻ സമീപനങ്ങൾ (പഠനസമാഹാരം)  പുസ്‌തക ചർച്ച  2025 ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 3.30

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ