കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോ-ഓപ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വിളംബര ജാഥ നടത്തി. നിര്‍ത്തലാക്കിയ ക്ഷാമബത്ത പുന:സ്ഥാപിക്കുക, പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കുക, മിനിമം പെന്‍ഷന്‍ 10000 രൂപയായി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 30 ന് കേരള കോ-ഓപ്‌സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന നിയമസഭാ മാര്‍ച്ചിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിളംബര ജാഥയും പൊതുയോഗവും എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.പി.ഗോപി, സി.കെ.ഹരിദാസന്‍, അബ്ദുള്‍ അസീസ്, എം.ഗംഗാധരന്‍,
കരുണാകര കുറുപ്പ്, വി.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
