മിസലേനിയസ് സഹകരണ സംഘങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, മിസലേനിയസ് സംഘങ്ങൾക്ക് അപ്പക്സ് അതോറിറ്റി രൂപീകരിക്കുക, എ ക്ളാസ് അംഗങ്ങൾക്കുള്ള അവകാശങ്ങൾ നാമമാത്ര അംഗങ്ങൾക്കും നൽകുക, പുനരുദ്ധാരണ ഫണ്ടിൽ നിന്നുള്ള സഹായവും പദ്ധതികളും മിസലേനിയസ് സംഘങ്ങൾക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 24 ന് സംസ്ഥാന കോ ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ കോഴിക്കോട് ഗാന്ധിഗൃഹത്തിൽ ചേർന്ന മിസലേനിയസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിസ് ജില്ലാ കോ ഓർഡിനേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ ചെയർമാൻ ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.സി. സതീഷ്, ഖജാൻജി കെ രാധാകൃഷ്ണൻ, വി.എം ചാത്തുക്കുട്ടി മാസ്റ്റർ, ബാബു കിണാശ്ശേരി, അഷറഫ് കായക്കൽ, വി.പി. പുഷ്പവേണി, സിനീഷ് സി.പി നിട്ടൂർ, കെ .പി രവീന്ദ്രൻ, യു വിജയപ്രകാശ്, ആലി ചേന്ദമംഗലൂർ, പി.രാധാകൃഷണൻ, സുരേഷ് കുമാർ പി. ഐ, ടി. സെയ്തുട്ടി, സുമതി വി.പി എന്നിവർ സംസാരിച്ചു.