സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏൽക്കണമെന്നും നിർദേശം. എസ്എആർ വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം തീയതികൾ നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർഥിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു.

നേരത്തെ വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചീഫ് ഇലക്ട്‌റൽ ഓഫീസർ രത്തൻ ഖേൽക്കർ വ്യക്തത വരുത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ഒപ്പം SIR നടപ്പിലാക്കാൻ സാങ്കേതികമായ ബുദ്ധിമുട്ട് ഉണ്ടെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽഖർ പറഞ്ഞത്. ഉദ്യോഗസ്ഥർക്ക് അടക്കം രണ്ടു ഉത്തരവാദിത്വം വരുമെന്നതിനാലാണ് SIR മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതെന്ന് രത്തൻ ഖേൽഖർ പറഞ്ഞു. ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും രത്തൻ ഖേൽഖർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എളാട്ടേരി ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രം ബാലാലയ പ്രതിഷ്‌ഠാകർമ്മം 2025 നവംബർ 4 ചൊവ്വാഴ്‌ച

Next Story

വിമാനത്തിനടിയിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിൽ; ഒന്നര മണിക്കൂർ സാഹസികയാത്ര; 13 വയസ്സുകാരൻ സുരക്ഷിതൻ

Latest from Main News

ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

  കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

  രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്. സര്‍ക്കാരിൻ്റെ ഔദ്യോഗിക പരിപാടി ‘വാനോളം മലയാളം ലാല്‍സലാം’ എന്ന പേരിലുള്ള