കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കൗൺസിൽ യോഗം നാളെ (24) പൂക്കാട് സർഗവനി ഓഡിറ്റോറിയത്തിൽ

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കൗൺസിൽ യോഗം 24 -9 -25 ന് 10 മണിക്ക് പൂക്കാട് സർഗവനി ഓഡിറ്റോറിയത്തിൽ ജില്ലാ ട്രഷറർ എൻ.കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.  കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ. കെ മാരാർ അധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗം എ.വേലായുധൻ മുഖ്യപ്രഭാഷണം നടത്തും.  2026 ഏപ്രിൽ മാസം കോഴിക്കോട്ട് നടക്കുന്ന കെ.എസ്.എസ്.പി.യു  സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന ബ്ലോക്ക് കൗൺസിൽ യോഗം വിജയിപ്പിക്കുന്നതിന് പ്രസിഡണ്ട്  എൻ.കെ.കെ മാരാരുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ടി. സുരേന്ദ്രൻ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, എൻ.വി സദാനന്ദൻ, വി.എം ലീല, വി പി.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.