ബൊമ്മക്കൊലു ഒരുക്കി ,നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി സ്‌റ്റേഡിയത്തിന് പിന്നിലെ ഗണേഷ് വിഹാറില്‍ അഡ്വ പി.എസ് ലീലാകൃഷ്ണന്റെ വീട്ടിലൊരുക്കിയ ബൊമ്മക്കൊലു ആകര്‍ഷകമായി. ലീലാകൃഷ്ണനും ഭാര്യ സരസ്വതിയും എല്ലാ വര്‍ഷവും നവരാത്രി നാളില്‍ വീട്ടില്‍ ബൊമ്മക്കൊലു ഒരുക്കും.ദേവീദേവന്മാരുടെ ബൊമ്മകള്‍ (പാവകള്‍) പൂജാമുറിയില്‍ അലങ്കരിച്ചു വെക്കുന്ന ആചാരമാണിത്. നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിര്‍ന്നയാള്‍ സരസ്വതി, പാര്‍വ്വതി, ലക്ഷ്മി എന്നീ ദേവിമാര്‍ക്കുവേണ്ടി പ്രത്യേക പൂജ നടത്തും. അതിനു ശേഷം മരത്തടികള്‍ കൊണ്ട് പടികള്‍ (കൊലു) ഉണ്ടാക്കി തുണി വിരിച്ചശേഷം ദേവീദേവന്‍മാരുടെ ബൊമ്മകല്‍ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് നിരത്തി വെക്കും. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളില്‍ ചിത്രീകരിക്കുന്നത്.ദാരിക നിഗ്രഹത്തിനായി ശക്തിസ്വരൂപിക്കാനായി കാളി തപസ്സു ചെയ്യുമ്പോള്‍,ആ തപസ്സിന് പിന്തുണ അര്‍പ്പിക്കാന്‍ വരുന്ന ദേവഗണത്തെ പ്രതിനിധീകരിക്കുന്നതാണ് ബൊമ്മക്കൊലു.കേരളത്തിലെ തമിഴ് വംശജരാണ് കൂടുതലും ബൊമ്മക്കൊലു ഒരുക്കുക.

Leave a Reply

Your email address will not be published.