അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025 പ്രകാരം തെരുവുനായകൾക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ വെറ്റിനറി സർജൻ ഹിബ ബഷീറിന് വാക്സിൻ കൈമാറി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഓഫീസ് പരിസരത്തു നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷീബ രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ടി.അനിൽ കുമാർ ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ.കെ സതീഷ് കുമാർ , എം.ഷിദ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നു നായ്ക്കളെ കണ്ടെത്തി പിടികൂടി കുത്തിവെയ്പു നടത്തി വിടുന്നതാണ് പദ്ധതി. അൻപതോളം നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM
കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്‌കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ
നടുവണ്ണൂർ ടൗണിൽ നിർമിക്കുന്ന ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്







