കായണ്ണ മാട്ടനോട് എ.യു.പി സ്കൂളിൽ സാഹിത്യ ക്യാമ്പ് “നാരങ്ങപ്പാൽ ചൂട്ടയ്ക്ക് രണ്ട്” സംഘടിപ്പിച്ചു.

കായണ്ണ : മാട്ടനോട് എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നാരങ്ങപ്പാൽ ചൂട്ടയ്ക്ക് രണ്ട്” എന്ന പേരിൽ സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നാല് സെഷനുകളിലായി നടന്നു: എഴുത്തകം (വരയും എഴുത്തും), രസക്കാഴ്ച (അഭിനയക്കളരി), പാട്ടരങ്ങ് (നാടൻപാട്ട്) എന്നിവ.

        കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ ചിത്രങ്ങളും രചനകളും ഉൾപ്പെടുത്തി എഴുത്തകം മാഗസിൻ ക്യാമ്പിൽ പ്രകാശനം ചെയ്തു. മുത്താച്ചിപ്പാറയിലേക്കുള്ള സായാഹ്ന യാത്ര കുട്ടികളിൽ കൗതുകമുണർത്തി.

      സാഹിത്യ ക്യാമ്പിന്റെ ഉദ്ഘാടനം കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കെ. ശശി നിർവ്വഹിച്ചു. മുഖ്യാതിഥി പേരാമ്പ്ര ഉപജില്ലാ ഓഫീസർ കെ.വി. പ്രമോദ് ആയിരുന്നു. പി. ടി. എ. വൈസ് പ്രസിഡൻ്റ് പുലൂക്കിൽ കുഞ്ഞബ്ദുള്ള അധ്യക്ഷ സ്ഥാനം അലകരിച്ചു.
പ്രധാനാധ്യാപകൻ കെ. സജീവൻ സ്വാഗതഭാഷണം നടത്തി. ക്യാമ്പ് വിശകലനം രന്യ മനിൽ, വിദ്യാരംഗം കൺവീനർ നിർവ്വഹിച്ചു. വി. പി. ഷാജി, എ. സി. ബിജു, വിനോദ് കുമാർ, മിനി എം. ആർ. എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി കൺവീനർ ലാമിയ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

“ചിറക് 2025” ചാമ്പ്യന്മാരായി ശാന്തി സദനം സ്കൂൾ, പുറക്കാട്

Next Story

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ നൂറിലേറെ പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്ന് പരാതി

Latest from Local News

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ