കൊയിലാണ്ടി :കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ ഉനൈസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങൾക്കും, സാമൂഹ്യ തിന്മകൾക്കുമെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് ഫാമിലി മീറ്റ് ആവശ്യപ്പെട്ടു.
സമൂഹത്തിൻ്റെ ഭദ്രതയും ഐക്യവും കാത്തു സൂക്ഷിക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും ഫാമിലി മീറ്റ് ആവശ്യപ്പെട്ടു. വിസ്ഡം മണ്ഡലം ജോ: സെക്രട്ടറി മുസ്തഫ മൂടാടി, അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഫൈറൂസ് കൊല്ലം, വിസ്ഡം സ്റ്റുഡൻറ് ജോ: സെക്രട്ടറി മുഹമ്മദ് കൊല്ലം, വിഷയങ്ങൾ അവതരിപ്പിച്ചു.
വിസ്ഡം കൊയിലാണ്ടി യൂനിറ്റ് പ്രസിഡണ്ട് കെപി അബ്ദുൽ അസീസ്, ,സെക്രട്ടറി യൂനുസ് വി , ട്രഷറർ കെപിപി ഫാറൂഖ്, അഡ്വക്കറ്റ്കെപിപി അബൂബക്കർ, എൻ എൻ സലീം,വിപിവി ബഷീർ, അബ്ദുസരീഹ് എച്ച് എം, ഷിനാസ് എ പി എന്നിവർ സംസാരിച്ചു.
Latest from Local News
പെരുവട്ടൂർ മുക്കിൽ റോഡിലേക്ക് പരന്ന് കിടക്കുന്ന മെറ്റൽ അപകടം വരുത്തുന്നു. റോഡിലേക്ക് മെറ്റൽ പരന്നു കിടക്കുന്നത് അപകട ഭീഷണിയാകുന്നു. പെരുവട്ടൂരിനും അമ്പ്രമോളിക്കും
ചിറയിലെ വെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ അളവ് കൂടിയതു കാരണം ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചിറയിൽ നിന്ന്
മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ജനുവരി 6 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് വലിയ വട്ടളം ഗുരുതി തർപ്പണം
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് പൊയിൽക്കാവ് യുപി സ്കൂളിൽ വെച്ച് നടത്തിയ സപ്തദിന സഹവാസ ക്യാമ്പിൻ്റെ
മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻടിസി ഭാരവാഹി ഖാദർ പെരുവട്ടൂരിന് ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ







