കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വിജയദശമി നാളായ ഒക്ടോബർ 2 വരെ കാഴ്ച ശീവേലികളടക്കമുള്ള ക്ഷേത്ര ചടങ്ങുകളെ കൂടാതെ വെെവിധ്യമാർന്ന സംഗീത-നൃത്ത കലാരാധനകളും ക്ഷേത്രാങ്കണത്തിൽ നടക്കും. ഒന്നാം ദിവസമായ തിങ്കളാഴ്ച കാലത്ത് കാഴ്ച ശീവേലിക്കു ശേഷം നാട്യാഞ്ജലി കലാക്ഷേത്ര പയ്യോളി – വടകര അവതരിപ്പിച്ച നൃത്താർച്ചന, വൈകീട്ട് ദീപാരാധനക്കുശേഷം ആരാധ്യ വാമേഷ്, അപർണ വാസുദേവൻ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം, ശ്രീഹരി നൃത്ത വിദ്യാലയം വെസ്റ്റ് ഹിൽ അവതരിപ്പിച്ച നൃത്തസന്ധ്യ എന്നിവ നടന്നു. ചൊവ്വാഴ്ച ഭക്തിഗാനസുധ, നൃത്തനൃത്യങ്ങൾ, വീണക്കച്ചേരി എന്നിവ നടക്കും.
Latest from Local News
വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട
എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര
നന്തി ബസാര്‍: സത്യസായി ബാബയുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപര്‍ത്തിയില്‍ നിന്നാരംഭിച്ച പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്