കൊയിലാണ്ടി: ഇടത് ദുര്‍ഭരണത്തില്‍ നിന്ന് കൊയിലാണ്ടി നഗരസഭ ഭരണം പിടിച്ചെടുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ യു ഡി എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനം. കഴിഞ്ഞ 30 വര്‍ഷത്തെ ഭരണം കൊണ്ട് കൊയിലാണ്ടിയെ വികസനത്തിന്റെ കാര്യത്തില്‍ പിന്നാക്കം എത്തിച്ചിരിക്കുകയാണ് എല്‍ ഡി എഫ് എന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തി. അഴിമതിയും സ്വജനപക്ഷപാദവും ആണ് ഇടത് ഭരണത്തിന്റെ മുഖമുദ്ര. നഗര ഭരണത്തിലെ ക്രമക്കേടുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരിക്കുകയാണ്. വികസന കാഴ്ചപ്പാടില്ലാത്ത എല്‍ ഡി എഫ് ഭരണത്തിനെതിരെ ജനങ്ങളുടെ മുന്നില്‍ യു ഡി എഫ് കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട വാര്‍ഡുകളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരസഭയില്‍ ഭരണത്തിലെത്തിയാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്യുഗ്ര വിജയം നേടാന്‍ യു ഡി എഫിനാകുമെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്തു. അന്‍വര്‍ ഇയ്യഞ്ചേരി അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍,കെ പി സി സി മെംബറും നഗരസഭ പ്രതിപക്ഷ നേതാവുമായ പി.രത്‌നവല്ലി ,പ്രതിപക്ഷ ഉപനേതാവ് വി.പി ഇബ്രാഹിംകുട്ടി, അഡ്വ കെ.വിജയന്‍,മഠത്തില്‍ അബ്ദുറഹിമാന്‍,സി.കെ ബാബു, സി.ഹനീഫ ,മുരളീധരന്‍ തോറോത്ത്,കെ.പി വിനോദ്കുമാര്‍,വി.വി സുധാകരന്‍,വി.ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: 2026 ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക് കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ
കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ
കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ







