തിരുവനന്തപുരം : മില്‍മയുടെ ജനകീയ പാലുത്പന്നങ്ങള്‍ക്ക് വിലക്കുറവ്. ജിഎസ്ടി നിരക്കില്‍ വന്ന ഇളവ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറാന്‍ മില്‍മ തീരുമാനിച്ചതോടെയാണ് നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയുന്നത്.ഒരു ലിറ്റര്‍ നെയ്യ് 720 രൂപയില്‍ നിന്ന് 675 രൂപയാക്കി 45 രൂപ കുറച്ചു. അര ലിറ്റര്‍ നെയ്യ് 370 രൂപയില്‍ നിന്ന് 345 രൂപയായി. 400 ഗ്രാം വെണ്ണയുടെ വില 240 രൂപയില്‍ നിന്ന് 225 രൂപയാക്കി 15 രൂപ കുറവുണ്ടാകും.
പനീറിന് വലിയ ഇളവാണ് ലഭിക്കുന്നത്. 500 ഗ്രാം പനീര്‍ 245 രൂപയില്‍ നിന്ന് 234 രൂപയായി. ഇതിന് ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കിയതായി മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി അറിയിച്ചു.വാനില ഐസ്‌ക്രീമിന്റെ വില 220 രൂപയില്‍ നിന്ന് 196 രൂപയായി 24 രൂപ കുറഞ്ഞു. ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയതിനാലാണ് ഈ വിലക്കുറവ്.നെയ്യ്-വെണ്ണ-പനീര്‍-ഐസ്‌ക്രീം ഉള്‍പ്പെടെ നൂറിലധികം ഉത്പന്നങ്ങള്‍ക്ക് തിങ്കളാഴ്ച മുതലാണ് ഇളവ്.