‘കേരള എൻവയോൻൺമെൻ്റൽ ഫെസ്റ്റി’ന്റെ ധനസമാഹാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 9,10 തീയതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ‘കേരള എൻവയോൻൺമെൻ്റൽ ഫെസ്റ്റി’ന്റെ ധനസമാഹാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫണ്ടിലേക്ക് ആദ്യ തുക നൽകി ബാലൻ അമ്പാടി ധനസമാഹരണം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശോഭീന്ദ്രന്റെ സഹപാഠി അഹമ്മദ് ബറാമി തുക ഏറ്റുവാങ്ങി. സ്വാഗതസംഘം ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. കോഡിനേറ്റർ സെഡ് എ സൽമാൻ, ട്രഷറർ ഹാഫീസ് പൊന്നേരി, സരസ്വതി ബിജു, സന്ധ്യ കരണ്ടോട്, മിനി ചന്ദ്രൻ, ബിജു മലയിൽ തുടങ്ങിയവർ സംസാരിച്ചു.
മാധവ് ഗാഡ്ഗിൽ, മേധാ പട്ക്കർ എന്നിവർക്ക് പുറമേ കേരളത്തിനകത്തും പുറത്തുമുള്ള പരിസ്ഥിതി രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഫെസ്റ്റിൽ 11 വ്യത്യസ്ത സെഷനുകളും ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, വിനോദ പരിപാടികൾ എന്നിവയും ഉണ്ടാവും.

Leave a Reply

Your email address will not be published.