അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് കേരളോത്സവം സാംസ്കാരിക സമ്മേളനം നടൻ സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. കുടക്കല്ല് ലക്സ്മോർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.കെ റിജേഷ് സമ്മാനദാനം നിർവ്വഹിച്ചു. സുധി കോഴിക്കോടിന് ബിന്ദു രാജൻ ഉപഹാരം നൽകി.
ജനപ്രതിനിധികളായ എ.എം സരിത, ഷീബ രാമചന്ദ്രൻ , സുനീഷ് നടുവിലയിൽ , സുധ കാപ്പിൽ , എ.എം വേലായുധൻ, വാസവൻ പൊയിലിൽ, പഞ്ചായത്ത് സെക്രട്ടറി ടി.അനിൽ കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനിൽ കൊളക്കാട്, ടി.പി അബ്ദുൽ ഹമീദ്,അജിത് കുമാർ , എ.എം രാജു ,ബദറുദ്ദീൻ കൊളക്കാട്, ടി.കെ കരുണാകരൻ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ എ. എം ബിനീഷ് സ്വാഗതവും ഹെഡ് ക്ലർക്ക് എം.സി ശ്രീകാന്ത് നന്ദിയും പറഞ്ഞു. വിവിധ കലാ മത്സരങ്ങളും വർണശബളമായ ഘോഷയാത്രയും നടന്നു.
നേരത്തെ കവിത രചന, കഥാ രചന , ഉപന്യാസം, മൈലാഞ്ചിയിടൽ , പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ക്ലെ മോഡലിംഗ് , ഗെയിംസ് മത്സരങ്ങൾ നടന്നിരുന്നു. 28 ന് നടക്കുന്ന അത്ലറ്റിക് സ് മത്സരങ്ങളോടെ പഞ്ചായത്ത് കേരളോത്സവം സമാപിക്കും.







