രാജ്യത്ത് ആദ്യമായി കേരളം സാംസ്കാരിക ടൂറിസം പോളിസി നടപ്പാക്കുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ഔട്ട്‌ലുക്ക് റെസ്പോൺസിബിൾ ടൂറിസം കൾച്ചർ ആൻഡ് ഹെറിറ്റേജ് 2025 അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്കാരം ചില്ലുകൾക്കകത്ത് പൂട്ടിവെക്കേണ്ടതല്ല, അത് പങ്കുവെക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണ്. ഓണക്കാലത്ത് ഓരോ തെരുവുകളും കലാകാരന്മാർക്ക് വേദികളായെന്നും ലോകമെമ്പാടുമുള്ള സഞ്ചാരികൾ കേരളത്തെ ആസ്വദിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവാർഡിന് അർഹരായ സ്ഥാപനങ്ങളെയും വ്യക്തികളെയും ജൂറി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു പ്രഖ്യാപിച്ചു. ഒമ്പത് വിഭാഗങ്ങളിലായി 47 പേർ അവാർഡിന് അർഹരായി. അവാർഡ് ജേതാക്കൾക്കുള്ള ഉപഹാരവും സാക്ഷ്യപത്രവും മന്ത്രി മുഹമ്മദ് റിയാസ് സമർപ്പിച്ചു. ഔട്ട്ലുക്ക് പബ്ലിഷർ മീനാക്ഷി മേത്ത, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി തുടങ്ങിയവർ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







