വടകര വിദ്യാഭ്യാസ ജില്ല മിനി ദിശ കരിയർ എക്സ്പോ – 2025 ഒക്ടോബർ 24, 25 തിയ്യതികളിൽ മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസൻ്റ് കൗൺസിലിംഗ് സെൽ സംസ്ഥാനത്തുടനീളം നടത്തുന്ന മിനി ദിശ കരിയർ എക്സ്പോ – 2025 വടകര വിദ്യാഭ്യാസ ജില്ലയിൽ മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കും. വടകര വിദ്യാഭ്യാസ ജില്ലയിലെ 49 സ്കൂളുകളിൽ നിന്നായി 5000 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും . വിദ്യാഭ്യാസ-കരിയർ പ്രദർശനം , വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, അഭിരുചി നിർണ്ണയ പരീക്ഷ, സ്റ്റാളുകൾ, എന്നിവ സജ്ജീകരിക്കും . വിദ്യാഭ്യാസ പ്രദർശനത്തിൽ SIHM , NIT, NIFT, അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി ,വിവിധ എഞ്ചിനിയറിംഗ് കോളേജുകൾ , പോളി ടെക്നിക് കോളേജുകൾ , ഐ ടി ഐ കൾ തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും.

മേപ്പയൂർ സ്കൂളിൽ വെച്ച് നടന്ന യോഗത്തിൽ നൂറ്റൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. കേരളത്തിലെ ഉന്നത സ്ഥാപനങ്ങളുടെ സ്റ്റാളുകൾ മേളയുടെ ഭാഗമായി പ്രവർത്തിക്കും. വടകര എം.പി ഷാഫി പറമ്പിൽ, പേരാമ്പ്ര എം എൽ .എ. ശ്രീ.ടി.പി രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് ചങ്ങാടത്ത്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്റർ ഡോ പി കെ ഷാജി, ഹയർ സെക്കണ്ടറി കോഴിക്കോട് ജില്ലാ അക്കാദമിക്ക് കോർഡിനേറ്റർ കെ.പി മനോജ് കുമാർ, റീജീയണൽ ഡപ്യൂട്ടി ഡയരക്ടർ രാജേഷ് കുമാർ, വി എച്ച് എസ് ഇ അസിസ്റ്റൻൻ്റ് ഡയരക്ടർ അപർണ വി ആർ എന്നിവർ മുഖ്യ രക്ഷാധികാരികളും വി.പി ബിജു (ചെയർമാൻ)
എം സക്കീർ (ജനറൽ കൺവീനർ) അൻവർ അടുക്കത്ത് (കോർഡിനേറ്റർ) ഡോ. ഇസ്മയിൽ മരിതേരി (കൺവീനർ) എന്നിങ്ങനെ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. യോഗത്തിൽ എൻ എം ദാമോദരൻ, സി എം ബാബു, റാബിയ എടത്തിക്കണ്ടി, നിഷാദ് പൊന്നങ്കണ്ടി ,മേലാട്ട് നാരായണൻ, എം എം ബാബു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി എ പ്രസിഡണ്ട് വി.പി ബിജു അധ്യക്ഷത വഹിച്ചു .ഷബീർ ജന്നത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ രാമതെരുവിൽ ആർ.ടി. ശ്രീധരൻ വടകരയിൽ അന്തരിച്ചു

Next Story

മുത്താമ്പി പാലത്തിൽ സുരക്ഷയൊരുക്കാൻ കൊയിലാണ്ടി നഗരസഭ സിസിടിവി, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കലാസാഹിത്യ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ