തിരുവനന്തപുരം കാട്ടാക്കട കുന്നത്തുകാല് ചാവടിയില് തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള് മരിച്ചു. കുന്നത്തുകാല് സ്വദേശികളായ വസന്ത കുമാരി(65), ചന്ദ്രിക(65) എന്നിവരാണ് മരിച്ചത്. അഞ്ചുപേര്ക്ക് പരിക്കുപറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ജോലിക്കിടെ പാലത്തിനു താഴെ വിശ്രമിക്കുകയായിരുന്നു തൊഴിലാളികള്. ഇതിനിടെ പാലത്തിനു മുകളിലേക്ക് തെങ്ങ് വീണ് പാലവും തെങ്ങും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ കാരക്കോണം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. സ്നേഹലത, ഉഷ എന്നിവര്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കനാല് വൃത്തിയാക്കാനാണ് തൊഴിലാളികള് എത്തിയത്. തെങ്ങിന് കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയര്ഫോഴ്സും വെള്ളറട പോലിസും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Latest from Main News
കെ ടെറ്റ് സംബന്ധമായ സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകി അദ്ധ്യാപകരുടെ ആശങ്ക അകറ്റാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കേരള സ്ക്കൂൾ ടീച്ചേഴ്സ്
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി.
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ടെന്നും അത്
അടുത്ത വർഷത്തേക്ക് ഹൃദയത്തിൽ നിന്ന് മായാത്ത കാഴ്ചകൾ സമ്മാനിച്ചാണ് ഓരോ ദസറയും കടന്നുപോകുന്നത്. മൈസൂരു നഗരം തന്നെ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നാണ്.
കോഴിക്കോട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ട്രഷററായി അഡ്വ.പി രാജേഷ് കുമാറിനെ നിയമിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് രാജേഷിനെ നിയമിച്ചത്. ഡി