ഇടത് ദുർഭരണത്തിനെതിരെ മുസ്ലിം ലീഗ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തുന്ന പദയാത്രയ്ക്ക് തുടക്കം

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസനമുരടിപ്പിനെതിരെ മുസ്ലിംലീഗ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തുന്ന പദയാത്രയ്ക്ക് തുടക്കം. കാവിൽ പള്ളിയത്ത് കുനിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ജാഥാക്യാപ്റ്റൻ അഷ്റഫ് പുതിയപ്പുറത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യു.കെ. കാസിം അധ്യക്ഷം വഹിച്ചു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂർ, ടി. ഇബ്രാഹിം കുട്ടി മാസ്റ്റർ, പി. ലത്തീഫ് മാസ്റ്റർ, ഇ.പി. ഖദീജ ടീച്ചർ, എം. സത്യൻ മാസ്റ്റർ, എം.കെ പരീത് മാസ്റ്റർ,സുഹാജ് നടുവണ്ണൂർ, ടി.നിസാർ മാസ്റ്റർ, കേയക്കണ്ടി അബ്ദുള്ള, മണോളി ഇബ്രാഹിം മാസ്റ്റർ, കെ.പി. ആസിഫ് മാസ്റ്റർ, ജറീഷ് കരുമ്പാപ്പൊയിൽ, അഷ്റഫ് തോട്ടു മൂല, റംല കുന്നുമ്മൽ,ജറീഷ് എലങ്കമൽ, ഇ.കെ. സഹീർ , എന്നിവർ സംസാരിച്ചു. തസ്‌ലി കാവിൽ സ്വാഗതവും കെ. ടി. കെ. റഷീദ് നന്ദിയും പറഞ്ഞു. പദയാത്ര ഇന്ന് (ശനി) ഉച്ചയ്ക്ക് 1.30 ന് എലങ്കമലിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 6.30 ന് നടുവണ്ണൂരിൽ സമാപിക്കും. പൊതുസമ്മേളനത്തിൽ അൻവർ സാദത്ത് പാലക്കാട്, സാജിദ് നടുവണ്ണൂർ, നംഷിദ് പുതുപ്പാടി എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published.

Previous Story

മുത്താമ്പി പാലത്തിൽ സുരക്ഷയൊരുക്കാൻ കൊയിലാണ്ടി നഗരസഭ സിസിടിവി, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കും

Next Story

തിരുവങ്ങൂരില്‍ അണ്ടര്‍പാസിന് മുകളിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങുന്നതും കാത്ത്

Latest from Local News

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം

കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 12) പോളിയോ തുള്ളിമരുന്ന് നല്‍കും.