ബാലുശ്ശേരി എക്‌സൈസ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തതും കോഴിക്കോട് അസി. എക്‌സൈസ് കമീഷണറുടെ അന്വേഷണത്തിലുള്ളതുമായ എന്‍.ഡി.പി.എസ് കേസിലെ പ്രതി കൊയിലാണ്ടി താലൂക്ക് ചങ്ങരോത്ത് വില്ലേജിലെ കുഴിച്ചാലില്‍ വീട്ടില്‍ അഹമ്മദ് ഷബീബിനെതിരെ എക്‌സൈസ് വകുപ്പ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള എക്‌സൈസ് ഓഫീസിലോ 9447178063, 9496002871 നമ്പറുകളിലോ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ അറിയിച്ചു.
