കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ടെറ്റ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ടി എ ബാലുശ്ശേരി ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഉപജില്ല ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ധർണ കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗം വി.പി മനോജ് ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡണ്ട് എസ് ശ്രീജിത്ത് അധ്യക്ഷനായി. ജില്ല എക്സി കമ്മറ്റി അംഗം പി എം സോമൻ മുഖ്യപ്രഭാഷണം നടത്തി. സബ്ജില്ല സെക്രട്ടറി സി.പി സബീഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് എം ജ്യോതി നന്ദിയും പറഞ്ഞു.