കെ ടെറ്റ് സംബന്ധമായ സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകി അദ്ധ്യാപകരുടെ ആശങ്ക അകറ്റാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കേരള സ്ക്കൂൾ ടീച്ചേഴ്‌സ് യൂനിയൻ (കെഎസ്ടിയു) കോഴിക്കോട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. സർവീസിലുള്ള മുഴുവൻ അദ്ധ്യാപകരെയും ബാധിക്കുന്ന ഈ വിധിക്കെതിരെ മറ്റു സംസ്ഥാനങ്ങൾ അപ്പീൽ നൽകാൻ തയ്യാറായപ്പോൾ കേരളം കാണിക്കുന്ന മൗനം പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ അടിയന്തിര ഇടപെടലുണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു. ഒക്ടോബർ 8 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ ജില്ലയിൽ നിന്നും പരമാവധി അംഗങ്ങൾ പങ്കെടുക്കും. ഗുരുചൈതന്യം സ്പെഷൽ പതിപ്പിന് രണ്ടായിരം അംഗങ്ങളെ ചേർക്കാനും ചന്ദ്രിക – സിഎഛ് പ്രതിഭ ക്വിസ് ജില്ലാതല മത്സരം കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടത്താനും തീരുമാനിച്ചു.കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ വെച്ചു നടത്തുന്ന ജില്ലാ കായിക മേളയുടെ ലൈറ്റ് ആൻ്റ് സൗണ്ട് കൺവീനറായി വി.അഷ്റഫിനെയും മീഞ്ചന്ത ഹൈസ്ക്കൂളിൽ വെച്ച് നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ റിസപ്ഷൻ കമ്മിറ്റി കൺവീനറായി കെ.പി.സാജിദിനെയും കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന ജില്ലാ കലാേത്സവത്തിൻ്റെ കൺവീനറായി തറമൽ അഷ്റഫിനെയും തെരെഞ്ഞെടുത്തു.
ജില്ലാ സമ്മേളനം ഡിസംബർ 5, 6 തിയ്യതികളിൽ കുറ്റ്യാടിയിൽ നടക്കും. ഒക്ടോബർ 15നു മുമ്പായി യൂനിറ്റ് സമ്മേളനങ്ങളും നവംബർ 15 നു മുമ്പായി സബ് ജില്ലാ സമ്മേളനങ്ങളും നവംബർ 30 നു മുമ്പായി വിദ്യാഭ്യാസ ജില്ലാ സമ്മേളനങ്ങളും നടക്കും. വനിതാസമ്മേളനം ഒക്ടോബർ 20 ന് കോഴിക്കോട് സിസയിൽ വെച്ച് നടത്താനും സംഗമം തീരുമാനിച്ചു. പ്രസിഡണ്ട് ടി.കെ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടരി കല്ലൂർ മുഹമ്മദലി ഉൽഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി കെ.പി.സാജിദ് സ്വാഗതം പറഞ്ഞു. എ.പി.അസീസ്, മണ്ടോടി ബഷീർ, എ.പി.നാസർ, ടി. ജമാലുദ്ദീൻ, വി.കെ.എ.റഷീദ് പി.പി.ജാഫർ, നാസർ എടപ്പാൾ, ടി.കെ.അബ്ദുൽ കരീം, പി.ടി.ഷാജിർ, അഷ്റഫ് തറമൽ , കെ.പി.മുഹമ്മദ് ഷംസീർ, എ.കെ.അബ്ദുല്ല, എം.മഹമൂദ്, എം.പി.ഷാഹുൽ ഹമീദ്, സി പി.സൈഫുദ്ദീൻ, ഫൈസൽ പടനിലം, സുഹ്റ.ടി, പി ഡി നാസർ, കെ.മുഹമ്മദ് ബഷീർ, ടി.കെ.ഫൈസൽ, പി.കെ.അഷ്റഫ്, എ എഫ് റിയാസ്, നിസാം കാരശ്ശേരി, ടി പി നജ്മുദ്ദീൻ കെ.വി.കുഞ്ഞമ്മദ്, കെ.വി.തൻവീർ, സഹീർ ഒളവണ്ണ, ഖമറുദ്ദീൻ.കെ.കെ. പ്രസംഗിച്ചു.