അതിദരിദ്രർക്ക് വാതിൽപ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ് ; സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നു

തിരുവനന്തപുരം : അതിദരിദ്രർക്കായി വാതിൽപ്പടി ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ‘അതിദരിദ്രരില്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകാനാണ് പുതിയ കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.

                    ബ്രെയിൻസ്റ്റോമിംഗ് സെഷനിൽ രൂപപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 28 വരെ ആരോഗ്യ പ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തി പരിശോധനകൾ നടത്തും.ബ്ലഡ് കൗണ്ട്, ആർബിഎസ്, ബ്ലഡ് യൂറിയ/സെറം ക്രിയാറ്റിൻ, എസ്‌ജി‌ഒടി/എസ്‌ജി‌പിടി, ലിപിഡ് പ്രൊഫൈൽ, എച്ച്ബിഎസ് തുടങ്ങി വിവിധ പരിശോധനകൾ വീട്ടിൽ തന്നെ നടത്തും. തുടർന്ന് ആവശ്യമായവർക്ക് സ്ഥാപന തലത്തിൽ തുടർചികിത്സ ഉറപ്പാക്കും. ഇതിനായി കെയർ കോർഡിനേറ്റർമാരെ നിയോഗിക്കും.

                   ഗർഭിണികൾക്കും ആദിവാസികൾക്കും ചികിത്സയും പ്രസവസഹായവും ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഗതാഗത സൗകര്യങ്ങൾ ഒരുക്കും. ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെ സേവനം ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലൂടെ സന്നദ്ധപ്രവർത്തകരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.ഗർഭിണികൾ, കിടപ്പുരോഗികൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾ, ജന്മനാ വൈകല്യമുള്ളവർ, ഭിന്നശേഷിക്കാർ, ഒറ്റയ്ക്കായിപ്പോകുന്ന മുതിർന്ന പൗരന്മാർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് പ്രത്യേക പിന്തുണ ലഭിക്കും.

                ആരോഗ്യ പ്രവർത്തകർ മാസത്തിൽ ഒരിക്കൽ വീടുകളിൽ എത്തി പരിശോധന നടത്തും. കിടപ്പിലായവർക്കും ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്നവർക്കും രണ്ടാഴ്ചയൊരിക്കൽ പരിചരണം ഉറപ്പാക്കും. പരിശോധനാഫലങ്ങൾ മെഡിക്കൽ ഓഫീസർമാർ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ

Next Story

സ്വർണ്ണ അരഞ്ഞാണം നഷ്ട്ടപ്പെട്ടു

Latest from Local News

ചെങ്ങോട്ടുകാവ് മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്:പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) അന്തരിച്ചു.പരേതരായ കേശവൻകിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കലാസാഹിത്യ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന