ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം:56-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളനുസരിച്ച്, ഒട്ടനവധി സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

അവശ്യസാധനങ്ങൾക്കും ദൈനംദിന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ചില ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്.

വ്യാപാരികൾ/സേവനദാതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ:

  • പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ബില്ലിംഗ് സോഫ്റ്റ്‌വെയർ മാറ്റങ്ങൾ നടപ്പാക്കണം.

  • സെപ്റ്റംബർ 21 ലെ ക്ലോസിങ് സ്റ്റോക്ക് രേഖപ്പെടുത്തിവയ്ക്കണം.

  • നികുതി കുറവിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് കൈമാറണം.

  • നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സൽ നടപടികൾ സ്വീകരിക്കണം.

സിഗരറ്റ്-ഗുഡ്ക-പാൻമസാലയ്ക്ക് മാറ്റം ഉടൻ ഇല്ല

            സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല മുതലായവയുടെ നികുതി നിരക്ക് 40 ശതമാനമായി ഉയർത്താൻ കൗൺസിൽ തീരുമാനിച്ചെങ്കിലും ഇത് സെപ്റ്റംബർ 22 മുതൽ ബാധകമല്ല. പിന്നീട് പ്രത്യേകം വിജ്ഞാപനത്തിലൂടെ മാത്രമേ നടപ്പിലാക്കൂ.

                വ്യാപാരികൾ സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.keralataxes.gov.in) ലഭ്യമാണ്. 

Leave a Reply

Your email address will not be published.

Previous Story

എലത്തൂര്‍ മണ്ഡലം അദാലത്ത്: 23 വരെ പരാതികള്‍ സമര്‍പ്പിക്കാം

Next Story

അതിദരിദ്രർക്ക് വാതിൽപ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ് ; സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നു

Latest from Main News

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്

ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.

കേരളത്തെ തിരുട്ടു ഗ്രാമമാക്കി പിണറായിയും മക്കളും : കെ സി വേണുഗോപാൽ.എം പി

പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചിടൽ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കും

സംസ്ഥാനത്ത് പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി