പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ സ്ഥലം നൽകിയവർക്ക് 20 വർഷമായിട്ടും നഷ്ടപരിഹാരമില്ല; ഭൂവുടസ്ഥർ സമരത്തിന് മുതിർന്നതിന് പിറകെയാണ് പ്രശ്നത്തിന് പരിഹാരം

ദൈവം കനിഞ്ഞിട്ടും പൂ‌ജാരി പ്രസാദിക്കുന്നില്ലെന്ന അവസ്ഥയ്ക്ക് വൈകിയാണെങ്കിലും അറുതി. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിലയിൽ ഭൂവുടസ്ഥർ സമരത്തിന് മുതിർന്നതിന് പിറകെ പ്രശ്നത്തിന് പരിഹാരമായി. കക്കയം പവർഹൗസിൽ പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാൻ 2005-ൽ കെഎസ്ഇബിക്ക് ഭൂമി കൈമാറിയ അഞ്ച് കുടുംബങ്ങളാണ് 20 വർഷത്തിനപ്പുറവും നികുതി അടയ്ക്കാനും, നഷ്ടപരിഹാരത്തിനുമായി വിവിധ ഓഫീസുകൾ തോറും കയറിയിറങ്ങിയിട്ടും പ്രശ്ന പരിഹാരമാവാത്തതിനെ തുടർന്ന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരമിരുന്നിരുന്നത്. സെപ്തംബർ മുപ്പതിനുള്ളിൽ ഭൂവുടമകളുടെ നികുതി സ്വീകരിക്കുമെന്നും, നഷ്ടപരിഹാര തുക നൽകാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നുമുള്ള ജില്ലാ കളക്ടറുടെ അറിയിപ്പ് കൊയിലാണ്ടി തഹസിൽദാർ ജയശ്രീ സമര വേദിയായ കൂരാച്ചുണ്ട് വില്ലേജ് ഓഫീസിൽ നേരിട്ടെത്തി അറിയിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ ഭൂവുടമകൾ തീരുമാനിച്ചത്. ഭൂവുടമസ്ഥരായ ലീല കൂവപൊയ്കയിൽ, ത്രേസ്യാമ്മ പൂവത്തുങ്കൽ, പ്രജീഷ് പൂവത്തുങ്കൽ എന്നിവരും ഇവരുടെ കുടുംബാംഗങ്ങളായ പതിനഞ്ചോളമാളുകളുമാണ് നിരാഹാര സമരമിരുന്നിരുന്നത്.

‘സഹനസമരത്തിന്റെ നാൾ വഴികൾ’

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം കോണിപ്പാറ മേഖലയിലെ താമസക്കാരായ ലീല കൂവപൊയ്കയിൽ, പ്രജീഷ് പൂവത്തുങ്കൽ, മാത്യു കുറുമുട്ടം, ത്രേസ്യാമ്മ പൂവത്തുങ്കൽ, ജോസ് കുറുമുട്ടം എന്നിവരുടെ ഭൂമിയാണ് 2005ൽ 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിക്ക് പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാനായി സർക്കാർ ഏറ്റെടുത്തത്. ഭൂമി കെഎസ്ഇബിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതിനിടയിൽ വനംവകുപ്പ് ഈ ഭൂമിയിൽ അവകാശവാദം ഉന്നയിച്ചതോടെ തർക്കമാവുകയായിരുന്നു. 2005 വരെ ഭൂവുടമകൾ നികുതി അടച്ച് വന്നതും ആധാരം ഉൾപ്പടെയുള്ള റവന്യു രേഖകൾ ഉള്ളതുമായ ഭൂമിയിലാണ് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതോടെ നഷ്ടപരിഹാരം ലഭിക്കാതെയായത്. പകരം 19.50 ലക്ഷം രൂപ കെഎസ്ഇബി വനം വകുപ്പിനാണ് കൈമാറിയത്. സ്ഥലം ഉപയോഗിക്കുന്നതിന് ഓരോ വർഷവും വനംവകുപ്പിന് കെഎസ്ഇബി വാടകയും നൽകിയിരുന്നു.

ഭൂവുടമകൾ നിരന്തരം നടത്തിയ നിയമപോരാട്ടങ്ങളെ തുടർന്ന് 2018ൽ ഭൂമിയുടെ അവകാശവാദം തെറ്റായി സംഭവിച്ചതാണെന്ന് വനംവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. നികുതി സ്വീകരിക്കാമെന്ന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസർക്ക് കത്തും നൽകി. എന്നാൽ ഇവരിൽ രണ്ടുപേരുടെ നികുതി മാത്രമേ സ്വീകരിച്ചിരുന്നുള്ളു. അഞ്ചുപേരും നികുതിയടച്ച് രേഖകളുമായി എത്തിയാൽ ഭൂമി രജിസ്റ്റർ ചെയ്ത് വില നൽകാൻ തയ്യാറാണെന്നാണ് കെഎസ്ഇബി അധികൃതർ പറഞ്ഞിരുന്നത്. രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ഭൂമിയുടെ കുടിക്കടവും, ലാൻഡ് അക്വിസിഷൻ വിഭാഗത്തിന്റെ റിപ്പോർട്ടും ലഭ്യമാക്കാനുള്ള നിർദേശം കൊടുത്തിട്ടുണ്ട്. ഇവ പരിഗണിച്ച് സ്ഥലപരിശോധന നടത്തി നികുതി സ്വീകരിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്നാണ് തഹസിൽദാർ യോഗത്തിൽ അറിയിച്ചത്. തുടർന്ന് ഇവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യ നടപടികളും വേഗത്തിലാക്കുമെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് ഭൂവുടമ ലീല കൂവപൊയ്കയിലിന് നാരങ്ങ നീര് നൽകി സമരം അവസാനിപ്പിച്ചു. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യർ, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്.സുരേഷ്, വില്ലേജ് ഓഫീസർ പി.വി.സുധി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർളി പുല്ലംകുന്നേൽ, കൂരാച്ചുണ്ട് സബ് ഇൻസ്‌പെക്ടർ എസ്.ആർ.സൂരജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് വെളിയത്ത്, എ.സി.ഗോപി, എൻ.കെ.കുഞ്ഞമ്മദ്, മുജീബ് കോട്ടോല എന്നിവർ ചർച്ചയിൽ പങ്കാളികളായി. കെ.എം.സച്ചിൻദേവ് എം.എൽ.എയും പ്രശ്ന പരിഹാരത്തിന് ഇടപെടലുകൾ നടത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

Next Story

കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സായാഹ്ന ധർണ നടത്തി

Latest from Local News

കാപ്പാട്-പൂക്കാട് റോഡില്‍ ഗതാഗതം നിരോധിച്ചു

  കാപ്പാട്-പൂക്കാട് റോഡില്‍ (ഗൾഫ് റോഡ്) കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി

കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സായാഹ്ന ധർണ നടത്തി

കൊടശ്ശേരി – തോരായി റോഡിനോടുള്ള ബ്ലോക്ക്, ജില്ലാപഞ്ചായത്ത് അവഗണനക്കെതിരെ കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സം ഘടിപ്പിച്ച സായാഹ്ന ധർണ കൊടശ്ശേരിയിൽ ജില്ലാ

ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവാസികളുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി യ്ക്ക് നിവേദനം സമർപ്പിച്ചു

ഖത്തറിൽ ഇന്ത്യൻ സ്ക്കൂളുകളിൽ കെജി വൺ മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ സീറ്റിൻ്റെ അപര്യാപ്തത ഖത്തർ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്നമാണ്.

ഐ.സി.യു പീഡനക്കേസ്: സ്ഥലംമാറ്റപ്പെട്ട ജീവനക്കാർക്ക് വീണ്ടും മെഡിക്കൽ കോളജിൽ നിയമനം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സ്ഥലംമാറ്റിയ അഞ്ച് ജീവനക്കാരെ വീണ്ടും സർവീസിലേക്ക് തിരികെ

കൊയിലാണ്ടിയിൽ പോലീസിന്റെ മിന്നൽ നടപടി: മണിക്കൂറുകൾക്കുള്ളിൽ രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി

കൊയിലാണ്ടി: നഗരത്തിലും ഉൾപ്രദേശങ്ങളിലും ലഹരി വ്യാപാരികൾക്ക് വലയൊരുക്കി പോലിസ്. കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായി രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി.