പയ്യോളി സഹകരണ അർബ്ബൻ ബേങ്കിന് എഫ് എസ് ഡബ്യൂ എം പദവി

റിസർവ് ബേങ്ക് നിഷ്കർഷിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിൽ പയ്യോളി സഹകരണ അർബ്ബൻ ബേങ്ക് FSWM (FINANCIALLY SOUND AND WELL MANAGED URBAN BANK) പദവി കരസ്ഥമാക്കി. അറ്റ നിഷ്ക്രിയ ആസ്തി 3 ശതമാനത്തിൽ കുറച്ചും മൂലധന പര്യാപ്തത വർധിപ്പിച്ചും തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചുമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ബേങ്ക് ഹെഡ് ഓഫീസിലെ വി.വി.സുബ്രഹ്മണ്യ അയ്യർ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ബേങ്ക് പ്രസിഡണ്ട് എം. കെ.പ്രേമൻ ബേങ്ക് കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചു. 2024-25 സാമ്പത്തിക വർഷം ബേങ്ക് 1.75 കോടി രൂപ ലാഭം നേടുകയുണ്ടായി. ഇത് മുൻ വർഷത്തേക്കാൾ 424 % വർധനവാണ്. അറ്റ നിഷ്ക്രിയ ആസ്തി 2.09 ശതമാനവും മൂലധന പര്യാപ്തത 12.63 ശതമാനവുമായി മെച്ചപ്പെടുത്താൻ 2024-25 സാമ്പത്തിക വർഷം കഴിഞ്ഞിട്ടുണ്ട്. 213293000/- രൂപ വരവും 208440000/- രൂപ ചെലവും 4853000/- രൂപ മിച്ചവും കാണിക്കുന്ന 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു.

2024 -25 സാമ്പത്തിക വർഷം അംഗങ്ങൾക്ക് 8 % ലാഭവിഹിതം നൽകുന്നതിന് പൊതുയോഗം അംഗീകാരം നൽകി. ബേങ്കിന്റെ ഇടപാടുകാർക്ക് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ഇടപാടുകൾ നടത്തുന്നതിനും മൊബൈൽ ബേങ്കിങ് സൗകര്യവും യു.പി.ഐ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ കൊയിലാണ്ടിയിൽ പുതിയ ശാഖ ആരംഭിച്ച് ബേങ്കിന്റെ ബിസ്സിനസ്സ് മെച്ചപ്പെടുത്താൻ നടപടികളാരംഭിച്ചിട്ടുണ്ട്. ബേങ്കിന്റെ പരിധിയിലുള്ള സ്കൂളുകളിലും പ്രവർത്തന മേഖലയിലാകെയും ബേങ്കിങ് സാക്ഷരത വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ബേങ്ക് ഏറ്റെടുക്കും.

സംസ്ഥാന സഹകരണ വകുപ്പിന്റെയും റിസർവ് ബേങ്കിന്റെയും നിയമങ്ങളും നിർദ്ദേശങ്ങളും പൂർണമായും പാലിച്ചു കൊണ്ടാണ് ബേങ്ക് മുന്നോട്ട് പോകുന്നത്. ഈ സാമ്പത്തിക വർഷം ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിവിധ വായ്പ പദ്ധതികൾ ബേങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ബേങ്ക് ചെയർമാൻ അറിയിച്ചു. ബേങ്ക് ചെയർമാൻ എം.കെ. പ്രേമൻ അധ്യക്ഷത വഹിച്ച പൊതുയോഗത്തിന് ബേങ്ക് വൈസ് ചെയർമാൻ വി. ഹമീദ് മാസ്റ്റർ സ്വാഗതമാശംസിച്ചു. സി.ഇ.ഒ പി. പ്രദീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ പി.കെ. രാജൻ, ഡയറക്റ്റർ കെ. പി. ഗിരീഷ്, ജനറൽ മാനേജർ പി.കെ.ശശികുമാർ, ശ്രീനിഷാദ്‌ .കെ.എം, എം.എം. അജയൻ, ഗംഗാധരൻ എന്നിവർ സംസാരിച്ചു. വാർഷിക പൊതുയോഗത്തിന് വന്ന എല്ലാ അംഗങ്ങൾക്കും നന്ദി പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട്-പൂക്കാട് റോഡില്‍ ഗതാഗതം നിരോധിച്ചു

Next Story

ഉള്ളിയേരി, കാഞ്ഞിക്കാവ്, പേരാമ്പത്ത് മീത്തൽ പ്രഭാത് അന്തരിച്ചു

Latest from Local News

വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം

വളയം ഗവ. ആശുപത്രിയുടെ  പ്രധാന കെട്ടിടത്തിൽ തീപിടുത്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ പുറത്ത് ചുമരിലെ ഇലക്ട്രിക്

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന  മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലായി; നന്തി സ്റ്റാര്‍ട്ടിംങ്ങ് പോയിന്റില്‍ അനിശ്ചിതത്വം

കൊയിലാണ്ടി നഗരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ബൈപ്പാസ് നിര്‍മ്മാണം മുടങ്ങിക്കിടന്നിരുന്ന ഭാഗം കൊല്ലത്തിനും

ഉള്ളിയേരി, കാഞ്ഞിക്കാവ്, പേരാമ്പത്ത് മീത്തൽ പ്രഭാത് അന്തരിച്ചു

ഉള്ളിയേരി, കാഞ്ഞിക്കാവ്, പേരാമ്പത്ത് മീത്തൽ പ്രഭാത് (38) അന്തരിച്ചു. അച്ഛൻ ഭാസ്ക്കരൻ, അമ്മ പ്രീത, മാതൃഭൂമി ഏജൻ്റ്, സഹോദരൻ പ്രഭിൻ പോപ്പുലർ