കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 12 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്.
അതേസമയം, രോഗം പടരുന്ന സാഹചര്യത്തില്‍ ജലപീരങ്കി ഉപയോഗിക്കുന്നതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സമരങ്ങള്‍ക്കിടെ പൊലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളം ശുദ്ധജലം ആണോ എന്ന് ഉറപ്പാക്കണമെന്നും, സാധാരണയായി മഞ്ഞയോ മണ്ണിന്റെ നിറമുള്ള വെള്ളം പൊതുജലാശയങ്ങളില്‍നിന്നായിരിക്കാമെന്ന ആശങ്കയും പരാതിയില്‍ ഉന്നയിച്ചു.
പരാതി നല്‍കിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാന്‍ ആണ്.രോഗവ്യാപനം തടയാന്‍ വെള്ളത്തിന്റെ ഉറവിടം പരിശോധിച്ച് ശുദ്ധജലം മാത്രം ഉപയോഗിക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.