ഏറ്റുമാനൂരില്‍ ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; നഴ്സിന് ദാരുണാന്ത്യം

ഏറ്റുമാനൂർ: പുന്നത്തുറയിൽ 108 ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് കാറിൽ ഇടിച്ച് മറിഞ്ഞ സംഭവത്തിൽ മെയിൽ നഴ്സിന് ദാരുണാന്ത്യം സംഭവിച്ചു. ഇടുക്കി കാഞ്ചിയാറിൽ നിന്ന് രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

         മരണപ്പെട്ടത് കട്ടപ്പന സ്വദേശിയായ ജിതിൻ ആണ്. അപകടത്തിൽ പരിക്കേറ്റ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.