ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവാസികളുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി യ്ക്ക് നിവേദനം സമർപ്പിച്ചു

ഖത്തറിൽ ഇന്ത്യൻ സ്ക്കൂളുകളിൽ കെജി വൺ മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ സീറ്റിൻ്റെ അപര്യാപ്തത ഖത്തർ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്നമാണ്. മറ്റ് ജിസിസി രാജ്യങ്ങളിലൊക്കെ എംബസിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ സ്കൂളുകൾ ഉള്ളപ്പോൾ ഖത്തറിൽ അത്തരത്തിൽ ഉള്ള ഒരു സംവിധാനത്തിൻ്റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഖത്തർ ഗവൺമെൻ്റ് ആവശ്യമായ സ്ഥലവും, വെള്ളവും, വൈദ്യുതിയും നൽകാൻ തയ്യാറായിട്ടു പോലും എംബസിയുടെ ഭാഗത്ത് നിന്ന് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിന് അനുയോജ്യമായ നിലപാട് ഇല്ലാത്തതിനാൽ നിരവധി രക്ഷിതാക്കൾ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുവാനും, ഈ വിഷയങ്ങൾ പാർലിമെൻ്റിൽ അവതരിപ്പിക്കാനും ആവശ്യപ്പെട്ട്  പ്രിയങ്കഗാന്ധി എം പിയ്ക്ക് അവരുടെ എം പി ഓഫീസിൽ (മുക്കം) വെച്ച് നിവേദനം സമർപ്പിച്ചു.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികൾ ആണ് ജോലി ചെയ്യുന്നത്. അതിൽ ഭൂരിപക്ഷവും മലബാറിൽ നിന്നുള്ള മലയാളികൾ ആണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട് ഇൻ്റർനാഷണൽ എയർപോർട്ടിനെയും, കണ്ണൂർ എയർ പോർട്ടിനെയുമാണ് ആശ്രയിക്കുന്നത്. ഈ വിമാനത്താവളങ്ങളിൽ വിദേശ വിമാന സർവീസുകൾ കുറവാണ്. അതിനാൽ, ഈ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ നേരിട്ടുള്ള ഇന്ത്യയിൽ നിന്നുള്ളതും വിദേശ വിമാന കമ്പനികളും കൂടി സർവീസ് നടത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാനായി ഇടപെടാൻ ഉള്ള നിവേദനവും സമർപ്പിച്ചു. കൂടാതെ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ കൂടുതലായുള്ള ഗൾഫ് മേഖലകളിൽ വെക്കേഷൻ സമയത്ത് നാട്ടിലേക്ക് പോകുവാൻ വളരെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുന്ന സാഹചര്യം നിലവിൽ ഉണ്ട്.
ഈ തൊഴിലാളികൾ മക്കളുടെ സ്കൂൾ അവധി ഉൾപ്പെടുന്ന രീതിയിൽ ടിക്കറ്റ് എടുക്കാൻ ഭാരിച്ച വിമാന ചാർജ് ആണ് വേണ്ടിവരുന്നത് ആയതിനാൽ, ആ മാസങ്ങളിൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങൾ വലിയ പ്രയാസം സൃഷ്ടിക്കുന്നു. അതിനാൽ, വിമാന യാത്രയുമായി ബന്ധപ്പെട്ട മലബാറിലെ ഗൾഫ് യാത്രികരുടെ കാര്യത്തിൽ കേന്ദ്ര ഗവണ്മെൻ്റുമായി ബന്ധപ്പെട്ട് വേണ്ട ഇടപെടലുകൾ നടത്താൻ ഉള്ള നിവേദനം കൂടി നൽകി.

ഖത്തറിൽ നിന്ന് മരണപ്പെട്ടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നടപടികൾ പൂർത്തികരിച്ച് വളരെ പെട്ടെന്ന് നാട്ടിൽ എത്തിക്കാൻ ഖത്തറിലും ഇന്ത്യയിലും ഏകജാലക സംവിധാനം നടപ്പാക്കാൻ ഇന്ത്യാ ഗവൺമെൻ്റ് മുൻകൈ എടുക്കാൻ വേണ്ട ഇടപെടലുകൾ നടത്താൻ പ്രിയങ്കഗാന്ധി എംപിയോട് അഭ്യർത്ഥിച്ച് നിവേദനം നൽകി. പ്രവാസി വോട്ട് വിഷയത്തിൽ ഇടപെട്ട് ഡിജിറ്റൽ യുഗത്തിൽ വരാൻ പോവുന്ന 2026 കേരള നിയമസഭ, 2029 ലോകസഭ ഇലക്ഷന് ലോകത്തിൻ്റെ ഏത് കോണിലെയും പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള ചർച്ചകൾക്ക് പാർട്ടിയിലും ലോകസഭയിലും ഇടപെടലുകൾ നടത്താൻ ആവശ്യപ്പെട്ടും നിവേദനം നൽകി.

എംപിയ്ക്ക് നൽകിയ നിവേദനങ്ങളിൽ വേണ്ട നടപടികൾ
ഡൽഹിയിൽ എത്തിയശേഷം ലോകസഭ പ്രതിപക്ഷ നേതാവുമായും ,കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരുമായും പാർട്ടിയുമായും സംസാരിച്ച് ലോകസഭയിൽ വിഷയം അവതരിപ്പിക്കാമെന്നും നിവേദനങ്ങളുടെ അപ്ഡേറ്റ് കൃത്യമായി അറിയിക്കാമെന്നും എംപി ഉറപ്പ് നൽകി. കെപിസിസി വർക്കിങ് പ്രസിഡണ്ട് എപി അനിൽ കുമാർ എംഎൽഎ, ഡിസിസി കോഴിക്കോട് പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് നിവേദനം കൈമാറിയത്. ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡണ്ട് വിപിൻ പി കെ മേപ്പയ്യൂർ നിവേദനം കൈമാറി. വർക്കിങ് പ്രസിഡണ്ട് ഗഫൂർ ബാലുശേരി, വൈസ് പ്രസിഡണ്ട് അമീർ കെടി, സെക്രട്ടറി സൗബിൻ ഇലഞ്ഞിക്കൽ, ദീപക് വേണുഗോപാൽ, സഫ്ദർ ഹാഷിം എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ഗവ മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ *19.09.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ*

Next Story

താമരശ്ശേരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

Latest from Local News

കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സായാഹ്ന ധർണ നടത്തി

കൊടശ്ശേരി – തോരായി റോഡിനോടുള്ള ബ്ലോക്ക്, ജില്ലാപഞ്ചായത്ത് അവഗണനക്കെതിരെ കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സം ഘടിപ്പിച്ച സായാഹ്ന ധർണ കൊടശ്ശേരിയിൽ ജില്ലാ

പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ സ്ഥലം നൽകിയവർക്ക് 20 വർഷമായിട്ടും നഷ്ടപരിഹാരമില്ല; ഭൂവുടസ്ഥർ സമരത്തിന് മുതിർന്നതിന് പിറകെയാണ് പ്രശ്നത്തിന് പരിഹാരം

ദൈവം കനിഞ്ഞിട്ടും പൂ‌ജാരി പ്രസാദിക്കുന്നില്ലെന്ന അവസ്ഥയ്ക്ക് വൈകിയാണെങ്കിലും അറുതി. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിലയിൽ ഭൂവുടസ്ഥർ സമരത്തിന് മുതിർന്നതിന് പിറകെ പ്രശ്നത്തിന്

ഐ.സി.യു പീഡനക്കേസ്: സ്ഥലംമാറ്റപ്പെട്ട ജീവനക്കാർക്ക് വീണ്ടും മെഡിക്കൽ കോളജിൽ നിയമനം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സ്ഥലംമാറ്റിയ അഞ്ച് ജീവനക്കാരെ വീണ്ടും സർവീസിലേക്ക് തിരികെ

കൊയിലാണ്ടിയിൽ പോലീസിന്റെ മിന്നൽ നടപടി: മണിക്കൂറുകൾക്കുള്ളിൽ രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി

കൊയിലാണ്ടി: നഗരത്തിലും ഉൾപ്രദേശങ്ങളിലും ലഹരി വ്യാപാരികൾക്ക് വലയൊരുക്കി പോലിസ്. കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായി രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം