പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ പകർപ്പ് പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ലഭിക്കും

പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ പകർപ്പ് പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ലഭിക്കും. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി വേഗത്തിൽ ഇത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പൊലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പ്:

പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്.ഐ.ആർ പകർപ്പ് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ലഭിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി വേഗത്തിൽ ഇത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്ഐആർ ഇപ്രകാരം ലഭിക്കില്ല.

പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. എഫ്.ഐ.ആർ ഡൗൺലോഡ് ഓപ്ഷനിൽ എഫ്.ഐ.ആർ നമ്പർ, കേസ് രജിസ്റ്റർ ചെയ്ത വർഷം, പോലീസ് ജില്ല, പോലീസ് സ്റ്റേഷന്റെ പേര് എന്നിവ നൽകി സെർച്ച് ചെയ്യാവുന്നതാണ്. എഫ്.ഐ.ആർ നമ്പർ അറിയില്ലെങ്കിൽ സ്റ്റാർട്ടിങ് ഡേറ്റ്, എൻഡിങ് ഡേറ്റ് സെലക്ട് ചെയ്ത് നൽകിയാൽ ആ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ നിന്ന് ആവശ്യമായ എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്യാം. ഇതിലെ QR കോഡ് സ്കാൻ ചെയ്ത് എഫ്‌ഐആറിന്റെ ആധികാരികത ഉറപ്പ് വരുത്താം.

Leave a Reply

Your email address will not be published.

Previous Story

കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സായാഹ്ന ധർണ നടത്തി

Next Story

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ; പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് തുടങ്ങിയവർ സ്വീകരിച്ചു

Latest from Main News

ബിഎൽഒമാരുടെ ആത്മഹത്യകൾ: ജോലിഭാരം കുറയ്ക്കാൻ അടിയന്തര നിർദേശം നൽകി സുപ്രീം കോടതി

തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജോലിഭാരത്താൽ ബിഎൽഒമാരുടെ ആത്മഹത്യകൾ തുടർ സംഭവങ്ങളാകുന്ന സാഹചര്യത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി

രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ; രാഹുൽ കീഴങ്ങാൻ സാധ്യത

ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന്

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും

രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലേക്കെത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ