കാലിക്കറ്റ് വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യം

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ (Trusted Traveller Programme) സംവിധാനം ആരംഭിച്ചു. ഇതോടെ യാത്രക്കാർക്ക് ക്യൂ ഒഴിവാക്കി വെറും 20 സെക്കൻഡിനുള്ളിൽ eGates വഴി ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാകും.

രാജ്യത്ത് അമൃത്സർ, ലഖ്‌നൗ, ട്രിച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്കൊപ്പമാണ് കരിപ്പൂറും ഈ സൗകര്യവുമായി മുന്നിലെത്തുന്നത്. അന്താരാഷ്ട്ര യാത്രക്കാർക്ക് വലിയ സൗകര്യമാകും ഈ സംവിധാനം – എന്ന് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട് പറഞ്ഞു.

ഈ സേവനം ഉപയോഗിക്കാനായി യാത്രക്കാർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. തുടർന്ന് അടുത്തുള്ള രാജ്യത്തെ ഏതെങ്കിലും ഇമിഗ്രേഷൻ കൗണ്ടറിൽ ബയോമെട്രിക് എൻറോൾമെന്റ് പൂർത്തിയാക്കേണ്ടതുണ്ട്. ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാതയോരത്തെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ 24 മണിക്കൂറും തുറന്നിടേണ്ടതില്ലെന്ന് ഹൈക്കോടതി

Next Story

കാപ്പാട്-പൂക്കാട് റോഡില്‍ ഗതാഗതം നിരോധിച്ചു

Latest from Main News

ബിഎൽഒമാരുടെ ആത്മഹത്യകൾ: ജോലിഭാരം കുറയ്ക്കാൻ അടിയന്തര നിർദേശം നൽകി സുപ്രീം കോടതി

തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജോലിഭാരത്താൽ ബിഎൽഒമാരുടെ ആത്മഹത്യകൾ തുടർ സംഭവങ്ങളാകുന്ന സാഹചര്യത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി

രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ; രാഹുൽ കീഴങ്ങാൻ സാധ്യത

ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന്

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും

രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലേക്കെത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ