താമരശ്ശേരി താഴെ പരപ്പൻപൊയിലിൽ യുവാവിനെ സംഘമായെത്തി കുത്തിപ്പരിക്കേൽപ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് പരിക്ക് പറ്റിയത്. കാറിൽ എത്തിയ സംഘം ശരീരമാസകലം ജിനീഷിനെ കുത്തിയെന്നാണ് വിവരം.
ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പരിക്കേറ്റ ജിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.