ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

പത്തനംതിട്ട: ശബരിമലയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ദര്‍ശനം നടത്തി. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോഴായിരുന്നു ദര്‍ശനം. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മലചവിട്ടിയത്. വിവാദങ്ങള്‍ക്കിടയിലൂടെയാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്.

പമ്പയില്‍നിന്ന് കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും, വൈകിട്ട് നട അടച്ചതിന് ശേഷമാണ് അദ്ദേഹം പമ്പയിലെത്തിയത്.

Leave a Reply

Your email address will not be published.