കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കെതിരെ മുഴുവൻ അധ്യാപകരെയും ബാധിക്കുന്ന കോടതി വിധിക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ തികഞ്ഞ പരാജയം ആണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സർക്കാറിന്റെ വികല നയങ്ങൾക്കെതിരെ കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മാറ്റൊലി സന്ദേശയാത്രയ്ക്ക് കൊയിലാണ്ടി നടത്തിയ സ്വീകരണ ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ താൽക്കാലിക നിയമനം മാത്രം നൽകി ആനുകൂല്യങ്ങൾ ഓരോന്നായി വെട്ടിക്കുറച്ച് സർക്കാർ എടുക്കുന്ന നയങ്ങൾ പ്രതിഷേധാർഹം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥാ ക്യാപ്റ്റൻ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുൾമജീദ്, ജാഥാ മാനേജർ കെ.പി എസ്.ടി.എ സംസ്ഥാന ജനറൽ സെക്കട്ടറി പി.കെ അരവിന്ദൻ , ജാഥാ കോഡിനേറ്റർ കെ.പി എസ്. ടി.എ സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ എന്നിവർ ജാഥ നയിക്കുന്നത് പി.രത്നവല്ലി അധ്യക്ഷത വഹിച്ചു, പി.കെ രാധാകൃഷ്ണൻ, മOത്തിൽ നാണു, വി.പി ഭാസ്കരൻ രാജേഷ് കീഴരിയൂർ , വി ടി സുരേന്ദ്രൻ ,മുരളി തോറോത്ത് ,വി.വി സുധാകരൻ , കെ. പ്രദീപൻ, ജി.എസ് ഉമാശങ്കർ അരുൺമണമൽ, രജീഷ് പെങ്ങളത്തു കണ്ടി ,തൻഹീർ കൊല്ലം ശോഭന വി.കെ, പി.എം ശ്രീജിത്ത്, ടി. ആബിദ്, സജീവൻ കുഞ്ഞോത്ത് ,ടി.കെ പ്രവീൺ , പി.പി. രാജേഷ് ഹാരിസ് കെ., ആർ.എസ് സുധീഷ്, ടി.വി രാഹുൽ , കെ. എസ് നിഷാദ് സംസാരിച്ചു
Latest from Main News
ദീപാവലി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അമിത വില നിശ്ചയിക്കലും നികുതി വെട്ടിപ്പും തടയാൻ ലക്ഷ്യമിട്ട് ഗുജറാത്ത് സംസ്ഥാന ജിഎസ്ടി
നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെയുള്ള മുഴുവൻ
ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു സോമനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും, ക്ഷേത്രത്തിനടുത്തുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ
പേരാമ്പ്രയിൽ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന് അടിയന്തര സർജറി നടത്തി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് സർജറി നടത്തിയത്.
പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട്