കൊയിലാണ്ടി: സർക്കാറിൻ്റെ വികലമായപൊതുവിദ്യഭ്യാസ നയങ്ങൾക്കെതിരെ കേരള പ്രദേശ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ പൊതുവിദ്യഭ്യാസ പരിവർത്തന സന്ദേശ യാത്ര മാറ്റൊലി ഇന്ന് വൈ 5 മണി ക്ക് കൊയിലാണ്ടിയിൽ എത്തും. പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് നൽകുന്ന സ്വീകരണ സമ്മേളനം മുൻ കെ.പി സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തും വിദ്യാഭ്യാസ സാംസ്കാരിക സംഗമം പൊഫ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും
