ചേളന്നൂരിലെ ഡയറി ഫാം ലൈസൻസ് അപേക്ഷ; നാല് ആഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

ചേളന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 9/5ൽ പ്രവർത്തിക്കുന്ന ഡയറി ഫാം ഉടമ ഡാനിഷ് മജീദ് സമർപ്പിച്ച ഫാം ലൈസൻസ് അപേക്ഷയിൽ നാല് ആഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ഫാം 15 പശുക്കളിൽ താഴെ വരുന്ന യൂണിറ്റായതിനാൽ, പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിച്ചാൽ മതി എന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്. 2025 ആഗസ്റ്റ് 6-നാണ് അപേക്ഷ പഞ്ചായത്ത് സെക്രട്ടറിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നത്. എന്നാൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെന്നതാണ് പരാതിയുടെ പശ്ചാത്തലം.

കേസ് പരിഗണിച്ച ജസ്റ്റിസ് സി.എസ്. ഡയാസ്, നിയമപ്രകാരം നടപടികൾ പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടു. അപേക്ഷകനെ കേൾക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ശേഷം, പരമാവധി നാല് ആഴ്ചയ്ക്കകം തീരുമാനം പ്രഖ്യാപിക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നടേരി പയർ വീട്ടിൽ അനിഷ് അന്തരിച്ചു

Next Story

ബി.ജെ.പി. ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

ഭരണഘടനയോടുള്ള വിശ്വാസമാണ് രാജ്യത്തിന്റെ അടിസ്ഥാനം – ടി. പി. അബ്ദുല്ലക്കോയ മദനി

ചേളന്നൂർ: രാജ്യത്ത് ഐക്യവും, സമാധാനവും നിലനിൽക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയാണെന്നും അതിൻ്റെ ആശയാദർശങ്ങൾക്ക് പോറലേൽക്കാതെ നിലനിർത്തേണ്ടത് ഓരോ പൗരൻ്റേയും ഏറ്റവും വലിയ

തൃക്കാർത്തിക മഹോത്സവം ഉരുപുണ്യകാവിൽ ഫണ്ട് സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു.