അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി, ചേളാരി സ്വദേശിയായ 11കാരി ആശുപത്രി വിട്ടു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. ചേളാരി സ്വദേശിയായ 11കാരി ആശുപത്രി വിട്ടു. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ.ഇനി രോഗം ബാധിച്ച് കോഴിക്കോട് 10 പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറുപേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്.

ഇന്നലെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മാസം മുൻപ് പ്രദേശത്തെ ഒരു നീന്തൽ കുളത്തിൽ കുളിച്ചിരുന്നു.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. ചേളാരി സ്വദേശിയായ 11കാരി ആശുപത്രി വിട്ടു

പിന്നാലെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു.

സംസ്ഥാന സർക്കാർ സംവിധാനങ്ങളെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോഗ്യമന്ത്രിയുടെ മറുപടി. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ഗൈഡ്‌ലൈൻ രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ടെക്‌നിക്കൽ ഗൈഡ് ലൈൻ അടക്കം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി.

Leave a Reply

Your email address will not be published.

Previous Story

ഏക്കാട്ടൂർ കുമുളംതറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി, പേരാമ്പ്ര- തറമ്മൽ അങ്ങാടി – റോഡ് തകരുന്നു. ആഴ്ച്ചകൾ പിന്നിട്ടിട്ടും അനാസ്ഥ തുടരുന്നു

Next Story

ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

Latest from Main News

മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : പൊലീസുകാർ പ്രതികളായ മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പൊലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്നാണ് കുറ്റപത്രം.

ഹരിതചട്ടം: പരിശോധന കർശനമാക്കി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്; 550 കിലോ നിരോധിത ഫ്ലക്സ് പിടികൂടി

  ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം കർശനമാക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധന തുടരുന്നു. വൻകിട പ്രിന്റിങ് മറ്റീരിയൽ

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്. വാഹനം തെന്നിമാറാനും കൂട്ടിയിടിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ, ശ്രദ്ധയോടെയുള്ള