കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ വടക്കും മുറി പ്രദേശത്തുകാർക്കും തുറയൂർ പഞ്ചായത്തിലെ കൊറവട്ട പ്രദേശത്തുകാർക്കും ഭീഷണിയാവുന്ന തരത്തിൽ തങ്കമലയിലെ കരിങ്കൽ ഖനനവും മണ്ണെടുക്കലും അവസാനിപ്പിക്കണമെന്ന് കീഴരിയൂർ പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. നാളിതു വരെ കരിങ്കൽ മാത്രമാണ് പൊട്ടിച്ചു കൊണ്ട് പോയിരുന്നതെങ്കിൽ ഇപ്പോൾ നൂറുകണക്കിന് ലോഡ് മണ്ണും ഇവിടെ നിന്ന് കയറ്റി പോകുകയാണ്. ഇതോടെ തങ്കമല തുരന്നെടുത്ത് സർവ്വ നാശത്തിലേക്ക് നീങ്ങുകയാണ്. സ്ഥലത്തെ നിജസ്ഥിതി മനസിലാക്കാൻ യു ഡി എഫ് പ്രതിനിധി സംഘം തങ്കമയിലെത്തി. ദേശീയ പാത നിർമാണത്തിനാണ് കല്ലും മണ്ണും കൊണ്ടുപോകുന്നത് .ഒരു മലയെ മുഴുവനായി തുരന്ന് അതുവഴി വടക്കും മുറി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം വരുത്തുന്ന തരത്തിൽ അനിയന്ത്രിതമായി കല്ലും മണ്ണും കടത്തി കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്ന യുഡിഎഫ് ആവശ്യപ്പെട്ടു. കരിങ്കൽ ഖനനം വഴിയുണ്ടാകുന്ന അഗാധ ഗർത്തങ്ങൾ നിലനിർത്തി അതിനരികിലെ മണ്ണ് മുഴുവനായും നീക്കം ചെയ്യപ്പെടുമ്പോൾ ഭൗമോ പരിതലത്തിലുണ്ടാകുന്ന മാറ്റമോർത്ത് താഴ് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകളേയും നേഷണൽഹൈവേ അതോറിയേയും ഈ വിവരം അറിയിച്ച് ഖനനം അവസാനിപ്പിക്കാൻ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മുറിച്ചാണ്ടി മുക്കിൽ ചേർന്ന വിശദീകരണയോഗത്തിൽ യു ഡി എഫ് മണ്ഡലം ചെയർമാൻ ടി .യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അംഗം കെ. എം സുരേഷ് ബാബു, പഞ്ചായത്ത് മെമ്പർ കെ.സി രാജൻ , ചുക്കോത്ത് ബാലൻനായർ , മലയിൽ ബാബു സംസാരിച്ചു. സന്ദർശക സംഘത്തിൽ പഞ്ചായത്ത് മെമ്പർ ഇ.എം മനോജ്, പി.കെ ഗോവിന്ദൻ , ഒ.കെ കുമാരൻ ,എ. മൊയ്തീൻ , സലാം തയ്യിൽ ,ജി.പി. പ്രീജിത്ത് , പി.എം അശോകൻ ,നിധീഷ് കുന്നത്ത് , സത്യൻ മരുതേരി, എ.സി സജീവൻ , കെ.വിജീഷ് കെ.എന്നിവരും ഉണ്ടായിരുന്നു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







