പേരാമ്പ്ര: ജലജീവൻ പദ്ധതിയുടെ ഭാഗമായി തകർത്ത ഗ്രാമീണ റോഡുകൾ പുനർനിർമ്മിക്കാത്തതിനെതിരെ നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിൽ പ്രതിഷേധ ധർണ്ണ നടന്നു. ധർണ്ണാ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.വി ദിനേശൻ അധ്യക്ഷനായിരുന്നു. കെ.സി ഗോപാലൻ, പി.എം പ്രകാശൻ, സി.കെ അജീഷ്, ഗീത കല്യായി, രഞ്ജിത്ത് തുമ്പക്കണ്ടി, റഷീദ് ചെക്യാലത്ത്, പി.കെ മോഹനൻ, രാമചന്ദ്രൻ വാളേരി എന്നിവർ പ്രസംഗിച്ചു.എം.കെ ദിനേശൻ, കെ.വി ശശികുമാർ, എ. ഗോവിന്ദൻ, വി. ബേബി, കെ. വത്സൻ, എം.കെ ഫൈസൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
