മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; ലൈസൻസിന്റെ മറവിൽ തോക്കുകളും പിസ്റ്റളുകളും

മലപ്പുറം എടവണ്ണയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി. ഉണ്ണി കമ്മദ് എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ പിടികൂടിയത്.പരിശോധനയിൽ 20 എയർ ഗണ്ണുകൾ, 3 പിസ്റ്റളുകൾ, 200-ലധികം വെടിയുണ്ടകൾ, 40 പെല്ലറ്റ് ബോക്സുകൾ എന്നിവ പൊലീസ് കണ്ടെത്തി.പാലക്കാട് കൽപ്പാത്തിയിൽ വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഉച്ചയ്ക്ക് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് എടവണ്ണയിലെ ആയുധശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, ഉണ്ണി കമ്മദിന് ഒരു റൈഫിൾ കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നെങ്കിലും അതിന്റെ മറവിലാണ് വൻ ആയുധശേഖരം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ മൃഗവേട്ടയ്ക്കായാണ് ആയുധങ്ങൾ വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published.