വിലക്കയറ്റം നിയന്ത്രിക്കാൻ ഓണക്കാല വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി കാർഡുകാർക്ക് പ്രതിമാസം 28 കിലോ അരി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യും. കെ-റൈസ് കിലോയ്ക്ക് 33 രൂപ, മറ്റൊരു അരി 25 രൂപ നിരക്കിൽ നൽകും. സബ്‌സിഡി വെളിച്ചെണ്ണ 339ൽ നിന്ന് 319 രൂപയാക്കും. കേര, തുവരപ്പരിപ്പ്, ചെറുപയർ എന്നിവയുടെ വിലയും കുറയ്ക്കും. അടുത്ത മാസം വീണ്ടും വില കുറച്ചേക്കും.
