തിരുവനന്തപുരം : വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ നിയന്ത്രണം ശക്തമാക്കി കെഎസ്ഇബി. ഇനി മുതൽ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രം അടയ്ക്കാൻ സാധിക്കും.
രണ്ട് കാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന ഓഫീസുകളിൽ ഒന്ന് നിര്‍ത്തലാക്കും. ജീവനക്കാരെ ഡിവിഷൻ, സർകിൾ ഓഫീസുകളിലേക്കോ പൊതുസ്ഥലംമാറ്റത്തിലേക്കോ മാറ്റും. ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് സെക്ഷൻ ഓഫീസുകൾക്കും ഇനി ഒരു കൗണ്ടർ മാത്രം ഉണ്ടായിരിക്കും.
ബിൽ അടയ്ക്കുന്ന സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പണം സ്വീകരിച്ചിരുന്നെങ്കിൽ ഇനി രാവിലെ 9 മുതൽ 3 വരെയേ സ്വീകരിക്കൂ.കെഎസ്ഇബി അനുസരിച്ച്, 70 ശതമാനം ഉപഭോക്താക്കൾ ഓൺലൈൻ വഴി ബിൽ അടയ്ക്കുന്നതാണ് കൗണ്ടറുകൾ കുറയ്ക്കാൻ കാരണമായത്.