ഇടതു സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ബി എം എസ് കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി

/

കൊയിലാണ്ടി: ഇടതു സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ബി എം എസ് കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. കുറുവങ്ങാട്ടിൽ ഭാരതീയമസ്ദൂർ സംഘം ജില്ലാ ജോ. സെക്രട്ടറി എൻ.കെ. രാജേഷ് ഉദ്ഘാടനം
ചെയ്തു. കൊയിലാണ്ടി മേഖല പ്രസിഡൻ്റ് കൂടിയായ ജാഥാ ലീഡർ കെ ഷാജി, ബാലകൃഷ്ണൻ, ഒ. മാധവൻ, മുരളീധര ഗോപാൽ, ടി.കെ.
ബാലൻ,എ .കെ ദിനേശൻ കാവുംവട്ടം, പി.ഹരിദാസൻ , പ്രജില എന്നിവർ സംസാരിച്ചു. പെരുവട്ടൂരിൽ സമാപനസമ്മേളനം എൻ ജി ഒ സംഘ് മുൻ സംസ്ഥാന പ്രസിഡൻ്റ് ടി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു.കെ ഷാജി അദ്ധ്യക്ഷം വഹിച്ചു. കെ രാജൻ,പി .ഹരിദാസൻ എൻ.കെ.രാജേഷ്, എം. ശ്രീലേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.