കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർ ത്ഥികൾക്കായി ത്രിദിന തീരദേശ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് ജിആർസിയും കുടുംബശ്രീ ജില്ലാ മിഷനും എക്സൈസ് വിമുക്തി മിഷനും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷയായി. വടകര എക്സൈസ് റേഞ്ച് ഓഫീസ് അസി. എക്സൈസ് ഇൻസ്പെക്ടർ ജി ആർ സി കെ ജയപ്രസാദ് ക്ലാസ് നയിച്ചു. വിമുക്തി കോഓഡിനേറ്റർ ജിതേഷ്, മെന്റർ ഷീല വേണുഗോപാൽ, കുടുംബശ്രീ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന, കുടുബശ്രീ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ എം പി ഇന്ദുലേഖ, കമ്മ്യൂണിറ്റി കൗൺസിലർ എസ് എസ്മ അമിത എന്നിവർ സംസാരിച്ചു.