ബഹു: എം.എൽ.എ കാനത്തിൽ ജമീല അവർകളുടെ ആസ്തി വികസന ഫണ്ടിൽ 25 ലക്ഷം രൂപ അനുവദിച്ച് മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് ഒമ്പതിലെ കുയിപ്പയിൽ താഴ റോഡ് ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില, A ExE സതീശൻ .ഹാർബർ എഞ്ചീനിയറിംഗ് വകുപ്പ്. ശ്രീലക്ഷി – (AE) സുധീഷ് (അസിസ്റ്റൻ്റ് സെക്രട്ടറി MGP മൂടാടി) രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിനു. പി, രാഘവൻ പി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ലത. കെ. പി സ്വാഗതവും കൺവീനർ രവീന്ദ്രൻ കെ. നന്ദിയും പറഞ്ഞു.