സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലിജിയന്റെ നേതൃത്വത്തില്‍ ഗ്രന്ഥശാലദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്‍ട്രല്‍ യു. പി. സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. ലൈബ്രറി ഇന്‍ചാര്‍ജ്ജ് ഇ.കെ. പ്രജേഷ് മാസ്റ്റര്‍ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റര്‍ ഗോപകുമാര്‍ ചാത്തോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തും വായന മരിക്കാതെ നിലനില്‍ക്കുന്നതില്‍ ഗ്രന്ഥശാലകള്‍ക്കുള്ള പങ്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലിജിയന്‍ പ്രസിഡണ്ട് മനോജ് വൈജയന്തം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ബാബു കെ സ്വാഗതം പറഞ്ഞു. ജോസ് കണ്ടോത്ത്, ലാലു സി. കെ, അനിത മനോജ്, അരുണ്‍ മണമല്‍, സിത്താര അരുണ്‍, ശ്രീശന്‍ പനായി, നിഖില്‍ മാസ്റ്റര്‍, വിജീഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.