തെരുവ് നായ ശല്യത്തിനെതിരെ റെസിഡന്റ്‌സ്അപ്പെക്സ് കൌൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി

രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി സി അജിത്‌ കുമാർ ഉദ്ഘാടനം ചെയ്തു. അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാൻ നിയമ നിർമ്മാണം നടത്തണമെന്നും, തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെ ജനവാസമില്ലാത്ത മേഖലയിൽ ഷെൽട്ടർ ഏർപ്പെടുത്തി മാറ്റിപ്പാർപ്പിക്കണമെന്നും, പൊതു സ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൃഗ സ്നേഹത്തിന്റെ മറവിൽ വൻകിട വാക്‌സിൻ ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ബാധ്യത നിറവേറ്റാൻ ഭരണാധികാരികളും നീതിന്യായ കോടതികളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് വേണ്ടി രാഷ്ട്രീയ ബഹുജന സംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ പ്രസിഡണ്ടുമായ എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി രാധാകൃഷ്ണൻ, സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട് ആർ അനിൽ കുമാർ, വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് കെ സതീദേവി, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ജനാർദ്ദനൻ, വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് എൻ കെ ലീല, എൻ ഭാഗ്യനാഥൻ, കെ സി രവീന്ദ്രനാഥ്‌, എം പി രാമകൃഷ്ണൻ, പി രാധാകൃഷ്ണൻ, കെ വി ഷാബു, സക്കീർ പാറക്കാട്, ടി എം ബാലകൃഷ്ണൻ, വി സത്യനാഥൻ, കെ പ്രേമദാസൻ മാസ്റ്റർ, കെ സി അബ്ദുൽ റസാക്ക്, എം സുലേഖ, ശറഫുദ്ദീൻ കടലുണ്ടി, ഹുസൈൻ താമരശ്ശേരി, രാജീവ് പയ്യോളി, റഫീഖ് മുള്ളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

സി പി ഐ(എം) ബാലുശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സാമ്രാജത്വ വിരുദ്ധ റാലിയും പൊതുയോഗവും നടത്തി

Next Story

കാത്തിരിപ്പിന് വിരാമം; പാലയാട് തുരുത്തില്‍ പാലം യാഥാര്‍ഥ്യമാകുന്നു

Latest from Local News

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്

ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

ഹയർ സെക്കൻഡറി സ്കൂൾ തസ്തികകൾ വെട്ടി കുറയ്ക്കരുത്: എച്ച് എസ് എസ് ടി എ

ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.