ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന. ഇന്നലെ ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിൽ നടത്തിയ പരിശോധനയിൽ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 പേരെ പിടികൂടുകയും ഇവരിൽ നിന്ന് 95,225 രൂപ പി‍ഴയായി ഈടാക്കുകയും ചെയ്തു.

പാലക്കാട് ഡിവിഷൻ പ്രത്യേക ടിക്കറ്റ് പരിശോധന യജ്ഞത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), റെയിൽവേ പോലീസ് (ജിആർപി), കൊമേഴ്‌സ്യൽ ഡിപ്പാർട്ട്‌മെന്റ് എന്നിവർ സംയുക്തമായി പങ്കെടുത്തു. രാജ്യറാണി എക്സ്പ്രസ് (16349), കോട്ടയം നിലമ്പൂർ എക്സ്പ്രസ് (16326) പാസഞ്ചർ ട്രെയിനുകൾ (56612, 66325, 56322, 56323, 56610, 56607) എന്നിങ്ങനെ നിരവധി സർവീസുകളിലാണ് ഇന്നലെ ടിക്കറ്റ് പരിശോധന ഡ്രൈവ് നടത്തിയത്.

ഇത്തരത്തിലുള്ള സ്‌പെഷ്യൽ ഡ്രൈവുകൾ കൊണ്ട് എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാമെന്നും, റെയിൽവേ ശൃംഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു. യാത്രക്കാർ ടിക്കറ്റുമായി യാത്ര ചെയ്യാനും, പരിശോധനയിൽ റെയിൽവേ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റെയിൽവേ അഭ്യർത്ഥിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും റെയിൽവേ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനുമായി ഇത്തരം പരിശോധനകൾ തുടർന്ന് നടത്തുമെന്നും റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോരപ്പുഴ തീര സംരക്ഷണത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി

Next Story

ദേശീയ പാത വികസനം; പൊയില്‍ക്കാവില്‍ മെല്ലെപ്പോക്ക്

Latest from Main News

ദീപാവലി ഉത്സവത്തിന് മുന്നോടിയായി ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ 1.74 ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്തു

ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ജിഎസ്ആർടിസി) യാത്രക്കാർ 1.74 ലക്ഷം ജിഎസ്ആർടിസി ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്‌

സംസ്ഥാന സ്‌കൂൾ കായിക മേള 2025 ഒക്ടോബർ 21 മുതൽ 28 വരെ; ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയൽ, ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ

മുൻവർഷത്തെ പോലെ തന്നെ സംസ്ഥാന സ്‌കൂൾ കായിക മേള 2025 ഒളിമ്പിക്‌സ് മാതൃകയിൽ ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്ത്

തലശ്ശേരി മലബാർ കാൻസർ സെന്ററിന് സാമ്പത്തിക-സാങ്കേതിക സഹായം അനുവദിക്കണം: ഷാഫി പറമ്പിൽ എം.പി. ഐ.സി.എം.ആറിന് കത്ത് നൽകി

വടകര: മലബാറിലെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രമായ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് (എം.സി.സി.) ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം അടിയന്തിരമായി

ലോക മാനസികാരോഗ്യ ദിനാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഗവ. മാനസികാരോഗ്യ കേന്ദ്രം, ജില്ലാ മാനസികാരോഗ്യ പരിപാടി, ഇംഹാന്‍സ്-ടെലിമനസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവ സംയുക്തമായി