പേരാമ്പ്ര പന്തിരിക്കരയില്‍ ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍

പേരാമ്പ്ര:  പന്തിരിക്കരയിൽ ബൈക്കിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ ഒരാൾ പെരുവണ്ണാമൂഴി പൊലീസിന്റെ  പിടിയില്‍. ചങ്ങരോത്ത് വെള്ളച്ചാൽ മേമണ്ണിൽ ജെയ്‌സൺ (31) ആണ് പിടിയിലായത്.

ആസ്യ എന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ശനിയാഴ്ച രാവിലെ 10.15ഓടെയാണ് മാല കവർന്നത്. പന്തിരിക്കര ഒറ്റക്കണ്ടം പുല്ലാനിമുക്ക് റോഡിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജെയ്‌സണിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ആസ്യയുടെ മാല പൊലീസ് ഇതുവരെ വീണ്ടെടുത്തിട്ടില്ല. അത് പേരാമ്പ്രയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായി സൂചനയുണ്ട്.

പെരുവണ്ണാമൂഴി ഇൻസ്‌പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.