കൊയിലാണ്ടി പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാദിനാചരണം സംഘടിപ്പിച്ചു . ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ അംഗം ചേനോത്ത് ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു.
വിക്റ്റർ യൂഗോവിന്റെ നേത്രാ ദാമിലെ കൂനേൻ, കൗണ്ട് ലിയോ ടോൾസ്റ്റോയിയുടെ ഇവാൻ ഇല്യച്ചോവിന്റെ മരണം, മാക്സിം ഗോർക്കിയുടെ എന്റെ സർവ്വ കാലാശാല, ജവഹർലാൽ നെഹ്രുവിന്റെ വിശ്വ ചരിത്രാവലോകനം, കാൾ മാർക്സിന്റെ ഐറീഷ്ജനതയും സ്വയം നിർണ്ണയാവകാശവും എന്നീ ഗ്രന്ഥങ്ങളെ മുൻ നിർത്തി മുചുകുന്ന് ഭാസ്കരൻ അവലോകനം നടത്തി. സി.രവീന്ദ്രൻ , ഗൗതം ഋഷാ,അനശ്വര, അക്ഷയ്,മഹിഷ്മ , അൽവിൻ, അനാമിക, അർജുൻ, ആദർശ് , ഷൈജു എന്നിവർ സംസാരിച്ചു.